Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം.വി.നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; രാഷ്ട്രീയത്തില്‍ സജീവമാകും

സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി.രാഘവന്റെ മകന്‍ കൂടിയാണ് നികേഷ് കുമാര്‍

MV Nikesh Kumar

രേണുക വേണു

, ചൊവ്വ, 25 ജൂണ്‍ 2024 (20:24 IST)
MV Nikesh Kumar

റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി.നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനു വേണ്ടിയാണ് നികേഷ് 28 വര്‍ഷത്തെ മാധ്യമജീവിതത്തിനു ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്. പൊതുരംഗത്ത് സജീവമായിരിക്കുമെന്ന് നികേഷ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രതികരിച്ചു. 
 
പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നത്. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ചാനലുകളിലാണ് കഴിഞ്ഞ 28 വര്‍ഷമായി നികേഷ് കുമാര്‍ പ്രവര്‍ത്തിച്ചത്. 
 
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തനത്തിന് അവധി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച നികേഷ് കുമാര്‍ മുസ്ലിം ലീഗിലെ കെ.എം.ഷാജിയോട് പരാജയപ്പെട്ടു. സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി.രാഘവന്റെ മകന്‍ കൂടിയാണ് നികേഷ് കുമാര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഈമാസം ഇതുവരെ ആശുപത്രികളില്‍ എത്തിയത് രണ്ടുലക്ഷത്തോളം പേര്‍; നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം