Webdunia - Bharat's app for daily news and videos

Install App

Red Alert in Thrissur and Ernakulam: വരുന്ന മണിക്കൂറുകളില്‍ അതീവ ജാഗ്രത, തൃശൂരും എറണാകുളത്തും റെഡ് അലര്‍ട്ട്

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്

രേണുക വേണു
വ്യാഴം, 23 മെയ് 2024 (14:30 IST)
Red Alert in Thrissur and Ernakulam: കനത്ത മഴ കേരളത്തില്‍ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 
 
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലര്‍ട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍  204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

Teachers' Day Wishes in Malayalam: അവധിയാണെങ്കിലും അധ്യാപകര്‍ക്കു ആശംസകള്‍ നേരാന്‍ മറക്കരുത്; ആശംസകള്‍ മലയാളത്തില്‍

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments