Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ, അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത് ഇതെല്ലാം

Migrant labor workers
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:02 IST)
സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളെ തൊഴില്‍ വകുപ്പിന് കീഴിലുള്ള അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. യുദ്ധകാലാടിസ്ഥാനത്തില്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. ഇതില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഒരു അതിഥി തൊഴിലാളിയുടെ പോലും രജിസ്‌ട്രേഷന്‍ വിട്ടുപോകരുതെന്നും മന്ത്രി വ്യക്തമാക്കി.
 
അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടും, കരാറുകാര്‍,തൊഴിലുടമകള്‍ എന്നിവര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഇതിനായി http://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ വിവരങ്ങള്‍ എന്റോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക് യൂണിക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.
 
സംസ്ഥാനമാകെ തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യങ്ങളൊരുക്കും. ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യൂണിക് ഐഡിക്ക് നിര്‍ബന്ധമാക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കുടുംബവഴക്കിന്റെ പേരില്‍ പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍