പ്രായപൂർത്തിയാകാത്ത മക്കൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ ആക്‌ടിവിസ്റ്റ് രഹ്നാ ഫാത്തിമ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിശോധിക്കും.ബിജെപി നേതാവ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും അറസ്റ്റ് സാധ്യത നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
സാമൂഹിക മാധ്യമം വഴി ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്‌തതിന് പോക്‌സോ നിയമത്തിലെ 75-ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.ബോഡി ആന്റ് പൊളിടിക്‌സ് എന്ന തലക്കെട്ടോടെയാണ് രഹ്നാ ഫാത്തിമ തന്റെ ശരീരത്ത് കുട്ടികൾ ചിത്രം വരക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കാട്ടിയാണ് പരാതി.