Select Your Language

Notifications

webdunia
webdunia
webdunia
webdunia

രേഖ വിദേശത്ത് നിന്നും തിരിച്ചെത്തിയിട്ട് ഒരാഴ്ച, ദുരൂഹത അഴിക്കാൻ ഭർത്താവിനെ ചോദ്യം ചെയ്യും

രേഖയുടെ മരണത്തിൽ ദുരൂഹത

രേഖ വിദേശത്ത് നിന്നും തിരിച്ചെത്തിയിട്ട് ഒരാഴ്ച, ദുരൂഹത അഴിക്കാൻ ഭർത്താവിനെ ചോദ്യം ചെയ്യും
, തിങ്കള്‍, 14 നവം‌ബര്‍ 2016 (15:38 IST)
പ്രമുഖ നടി രേഖ മോഹന്‍റെ മരണം സിനിമാ, സീരിയല്‍ രംഗത്ത് വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. രേഖയുടെ മരണത്തിലെ ദുരൂഹത മാറണമെങ്കിൽ ഭർത്താവിനെ ചോദ്യം ചെയ്യണം. പോസ്റ്റ് മോർട്ടം ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യയോ സ്വാഭാവിക മരണമോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്.
 
തൃശൂരിലെ ശോഭാ സിറ്റിയിലെ സ്വന്തം ഫ്ലാറ്റിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഡൈനിംഗ് ടേബിളിൽ തല ചായ്ച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് രണ്ട് ദിവസമായിരുന്നു. രേഖയെ രണ്ടുദിവസമായി പുറത്ത് കണ്ടിരുന്നില്ലെന്നാണ് അയല്‍‌വാസികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരനാണ് ഫ്ലാറ്റ് തുറന്ന് നോക്കിയത്. അപ്പോഴാണ് രേഖ മരിച്ചതായ വിവരം അറിയുന്നത്. 
 
മലേഷ്യയിലായിരുന്ന ഭർത്താവ് മോഹൻ സ്ഥലത്തെത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് രേഖ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിലാണ് ഭർത്താവിനെ ചോദ്യം ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങൾ എന്തെങ്കിലും സംഭവിച്ചിരുന്നോ എന്നാണ് പൊലീസിന് അറിയേണ്ടത്. ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രേഖ മോഹന്‍റെ ‘മായമ്മ’ എന്ന സീരിയല്‍ കഥാപാത്രം ഏറെ പ്രശസ്തമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധിജി അഴിമതിക്കാരനായിരുന്നോ ?; ശശികലയുടെ വിവാദപ്രസംഗം വൈറലാകുന്നു!