ഗാന്ധിജി അഴിമതിക്കാരനായിരുന്നോ ?; ശശികലയുടെ വിവാദപ്രസംഗം വൈറലാകുന്നു!
രാഷ്‌ട്രപിതാവ് ഇത്തരക്കാരനായിരുന്നോ ?; ശശികലയുടെ വിഷം ചീറ്റല്‍ വീണ്ടും!
മതവിദ്വേഷ പ്രസംഗത്തില്‍ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി നോതാവ് കെപി ശശികല വീണ്ടും വിവാദത്തില്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ മഹാത്മ ഗാന്ധിക്കെതിരെയാണ് ബിജെപി നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.
1921ലെ മലബാര്‍ കലാപം ഗാന്ധിജി അഴിമതി പണം ഉപയോഗിച്ച് നടത്തിയതെന്ന് ശശികല പറഞ്ഞത്. നിസഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും രണ്ടാണ്.
1920ല്‍ ആരംഭിച്ച് നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധി ജനങ്ങളെ സംഘടിപ്പിച്ചു. സമരത്തിനു വേണ്ടി ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു കോടി രൂപ സംഭാവനയായി പിരിച്ചു. ഈ തുക ഗാന്ധി മലബാര്‍ കലാപത്തിന് നല്‍കിയെന്നുമാണ് ശശികല പറഞ്ഞത്.