പ്രായപരിധി പിണറായിക്ക് ബാധകമാവില്ല, സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഇളവ് നൽകും

അഭിറാം മനോഹർ
ചൊവ്വ, 4 മാര്‍ച്ച് 2025 (13:13 IST)
പ്രായപരിധിയില്‍ കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും സിപിഎം ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണയായെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
 
നിലവില്‍ കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. അതിനാല്‍ കേരളത്തിലെ ഭരണം നിലനിര്‍ത്തുക എന്നത് ദേശീയതലത്തിലും സിപിഎമ്മിന് പ്രധാനമാണ്. പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ തിരിച്ചെത്തുക അപ്രായോഗികമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സംസ്ഥാന സമ്മേളനത്തിന് കേന്ദ്ര നേതാക്കള്‍ എത്തും. പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ദാവ്‌ളെ, ബി വി രാഘവേലു എന്നിവര്‍ പങ്കെടുക്കും. ഇതില്‍ അടുത്ത പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അശോക് ദാവ്‌ളെ, ബിവി രാഘവേലു എന്നിവരെയാണ് പരിഗണിക്കുന്നത്.
 
 പിണറായി വിജയന്‍, എ വിജയരാഘവന്‍, എം എ ബേബി, എം വി ഗോവിന്ദന്‍ എന്നീ പിബി അംഗങ്ങള്‍ കേരളത്തില്‍ നിന്നുണ്ട്. എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തന്നെ തുടരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments