സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. പ്രായപരിധി എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നയമാണ്. അത് നിയമപരമായ പരിരക്ഷയുടെ ഭാഗമായിട്ടുള്ളതല്ല. സഹകരണ മേഖലയിലും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
ഒരാള്‍ തന്നെ സഹകരണ മേഖലയില്‍ പ്രസിഡണ്ടായി വരുന്നത് അതിന്റെ പ്രവര്‍ത്തനരംഗത്ത് ആശങ്കകള്‍ക്കിടയാക്കും. ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന പുതിയ തലമുറ വരുന്നുണ്ട്. കേരള ജനത ഇന്ന് വിദ്യാഭ്യാസരംഗത്ത് ഉന്നതിയിലാണ്. അതുകൊണ്ട് പുതിയ തലമുറയുള്ളവരെ നേതൃരംഗത്ത് ഉയര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രായപരിധിയുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ അഭിപ്രായം പറഞ്ഞത്. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദ ശക്തികളാണെന്നും ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.