Webdunia - Bharat's app for daily news and videos

Install App

സാനിറ്റൈ‌സര്‍ കുടിച്ച് പാലക്കാട് ഒരാള്‍ മരിച്ചു

സുബിന്‍ ജോഷി
വ്യാഴം, 26 മാര്‍ച്ച് 2020 (18:13 IST)
റിമാൻഡ് തടവുകാരൻ സാനിറ്റൈസർ കഴിച്ച് മരിച്ചു. മുണ്ടൂർ സ്വദേശി രാമൻകുട്ടി (36) ആണ് മരിച്ചത്. മോഷണക്കേസിൽ അറസ്റ്റിലായിരുന്ന രാമന്‍‌കുട്ടിയെ ഫെബ്രുവരി 18നാണ് റിമാൻഡ് ചെയ്‌തത്. മാർച്ച് 24ന് സാനിറ്റൈസർ കുടിച്ച നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ രാമന്‍‌കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
പാലക്കാട് മലമ്പുഴ ജില്ലാ ജയിലിലാണ് രാമന്‍‌കുട്ടി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.  അവിടെ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനായി സ്‌പിരിറ്റ് എത്തിച്ചിരുന്നു. തടവുകാര്‍ സ്‌പിരിറ്റ് ഉപയോഗിച്ച് സാനിറ്റൈസര്‍ ഉണ്ടാക്കുന്നതിനിടെ രാമന്‍‌കുട്ടി അധികൃതരുടെ കണ്ണുവെട്ടിച്ച് സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. മദ്യത്തിന്‍റെ ലഹരി കിട്ടുമെന്ന മിഥ്യാധാരണയിലായിരിക്കാം രാമന്‍‌കുട്ടി സാനിറ്റൈസര്‍ കുടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
താമസിയാതെ അസ്വസ്ഥത അനുഭവപ്പെട്ട രാമന്‍‌കുട്ടിയെ ഉടൻ മലമ്പുഴയിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഐസിയുവിൽ ചികിത്സയിലായിരിക്കെയാണ് രാമന്‍‌കുട്ടി മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

അടുത്ത ലേഖനം
Show comments