കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ഒരു കാലത്ത് താന്‍ താമസിച്ചിരുന്ന വീട് താൽക്കാലിക ആശുപത്രിയാക്കി മാറ്റാൻ തയ്യാറാണെന്ന് കമല്‍ഹാസന്‍. തന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യത്തിലുള്ള (എംഎൻഎം) ഡോക്ടർമാരുടെ സഹായത്തോടെ വീട് ആശുപത്രിയാക്കാന്‍ തയ്യാറാണെന്നാണ് കമല്‍ അറിയിച്ചിരിക്കുന്നത്.
സർക്കാർ അനുമതി നൽകിയാൽ ഉടന്‍ തന്നെ ഇത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.