Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യ പ്രവർത്തകർക്ക് 50ലക്ഷത്തിന്റെ ഇൻഷുറൻസ്, 1.7 കോടിയുടെ സമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നിർമല സീതാരാമൻ

ആരോഗ്യ പ്രവർത്തകർക്ക് 50ലക്ഷത്തിന്റെ ഇൻഷുറൻസ്, 1.7 കോടിയുടെ സമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നിർമല സീതാരാമൻ
, വ്യാഴം, 26 മാര്‍ച്ച് 2020 (13:58 IST)
ഡൽഹി: രാജ്യത്ത് കോവിഡ് ഭീതിയെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 1.70 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്തി ഗരീബ് കല്യാൺ യോജന എന്ന പദ്ധതിയിലാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിക്കുന്നത്.
 
രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് സാമ്പത്തിക പാക്കേജിൽ പ്രഖ്യാപിച്ചു, ആരോഗ്യ മേഖലയിലെ ആശ വർക്കർമാർക്കും ശുചീകരണ തൊഴിലാളികൾക്കും ഉൾപ്പടെ ഈ ആനുകൂല്യം ലഭ്യമാകും.
 
സൗജന്യ റേഷൻ പരിധി വർധിപ്പിച്ചു. പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം കർഷകർക്ക് നൽകുന്ന സാമ്പത്തിക സഹയത്തിന്റെ ആദ്യ ഘടു 2000രൂപ ഉടൻ നൽകും. 8.69 കോടി കർഷകർക്കാണ് ഈ സഹായം ലഭിക്കുക. തൊഴിലുറപ്പ് വേതനം 182ൽനിന്നും 202 ആക്കി വർധിപ്പിച്ചു വിധവകൾക് 1000 രൂപ നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കും, വെന്റിലേറ്ററുകൾ സജ്ജീകരിക്കും, കോവിഡ് പ്രതിരോധത്തിന് ഇന്ത്യൻ റെയിൽവേ