ശബരിമല കട്ടിളപാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; പോറ്റി കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് എസ്‌ഐടി

പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് പോറ്റിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 നവം‌ബര്‍ 2025 (08:32 IST)
ശബരിമല കട്ടിളപാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് പോറ്റിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയില്‍ എത്തിച്ച് ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു.
 
മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസവഞ്ചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ് ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. 
 
അതേസമയം ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡ് കമ്മീഷണറും പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
 
2019 ഡിസംബര്‍ 9ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഈമെയില്‍ തനിക്ക് വന്നുവെന്നും സ്വര്‍ണം ബാക്കി വന്നു എന്നുമാണ് അറിയിച്ചതെന്നും നേരത്തെ വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദ്വാരപാലക ശില്പത്തിന്റെയും ശ്രീകോവിന്റേയും ജോലികള്‍ക്ക് ശേഷം വന്ന സ്വര്‍ണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഈമെയിലില്‍ ഉണ്ടായിരുന്നതെന്ന് വാസു പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'സ്ത്രീകളാണ് ഏറ്റവും വലിയ ന്യൂനപക്ഷം': സംവരണ നിയമത്തില്‍ കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീം കോടതി

സംസ്ഥാനത്താകെ 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു; ആകെ വോട്ടര്‍മാര്‍ 2,84,30,761

റെയില്‍വേയുടെ കുട്ടികളുടെ ടിക്കറ്റ് നയം: കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

ഒരു ലക്ഷം രൂപയുടെ സ്‌കൂട്ടറിന് ഹെല്‍മറ്റ് വയ്ക്കാത്തതിന് 21 ലക്ഷം പിഴ! കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

ജഗതി വാര്‍ഡില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

അടുത്ത ലേഖനം
Show comments