Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

N vasu

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 നവം‌ബര്‍ 2025 (10:10 IST)
N vasu
ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡ് കമ്മീഷണറും പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
 
2019 ഡിസംബര്‍ 9ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഈമെയില്‍ തനിക്ക് വന്നുവെന്നും സ്വര്‍ണം ബാക്കി വന്നു എന്നുമാണ് അറിയിച്ചതെന്നും നേരത്തെ വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദ്വാരപാലക ശില്പത്തിന്റെയും ശ്രീകോവിന്റേയും ജോലികള്‍ക്ക് ശേഷം വന്ന സ്വര്‍ണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഈമെയിലില്‍ ഉണ്ടായിരുന്നതെന്ന് വാസു പറഞ്ഞിരുന്നു.
 
അതേസമയം ശബരിമല ശ്രീകോവിലില്‍ കട്ടിളപ്പടിയിലെ സ്വര്‍ണ്ണ കവര്‍ച്ച ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് റാന്നി കോടതിയെ സമീപിക്കും. ആദ്യത്തെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യ അപേക്ഷ സമര്‍പ്പിച്ചേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം