Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂര്‍ത്തിയാകാത്തവര്‍ കല്യാണം കഴിച്ച വിവരം സര്‍ക്കാരിനെ അറിയിക്കുന്നവര്‍ക്ക് 2500രൂപ പ്രതിഫലം; വിവരം പുറത്തുവിടില്ല

Underage Marriage

ശ്രീനു എസ്

, ചൊവ്വ, 9 ഫെബ്രുവരി 2021 (20:21 IST)
പ്രായപൂര്‍ത്തിയാകാത്തവര്‍ കല്യാണം കഴിച്ച വിവരം സര്‍ക്കാരിനെ അറിയിക്കുന്നവര്‍ക്ക് 2500രൂപ പ്രതിഫലം പ്രഖ്യാപിച്ചു. സാമൂഹിക നീധിവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന്മാര്‍ക്ക്  21 വയസ്സുമാണ് നിശ്ചയിച്ചിട്ടുള്ള വിവാഹപ്രായം. അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
 
വിവരം അറിയിക്കുന്നവരുടെ വിവരം പുറത്തുവിടില്ലെന്നും അറിയിച്ചിട്ടുണ്ട്. വനിത ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതലയുള്ളത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിഫലം നല്‍കാനുള്ള ഫണ്ട് ആരംഭിക്കും. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്ര നിർമാണത്തിന് 51 ലക്ഷം രൂപ സംഭാവന നൽകി കോൺഗ്രസ് എംഎൽഎ