Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏപ്രിൽ ഒന്ന് മുതൽ സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പളം

ഏപ്രിൽ ഒന്ന് മുതൽ സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പളം
, ബുധന്‍, 3 ഫെബ്രുവരി 2021 (13:18 IST)
ഏപ്രിൽ ഒന്ന് മുതൽ സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകും.2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാണ് ശമ്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം  23000  ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയർത്തമെന്നും കമ്മീഷൻ ശുപാർശ ചെയ്‌തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000ഉം ആണ്.
 
വാർഷികാടിസ്ഥാനത്തിൽ ജീവനക്കാർക്ക് 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെൻ്റ അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ആക്കാനും നിർദേശമുണ്ട്. ഇതുകൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും  മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർഷകസമരം ഡൽഹിയിൽ ജീവിയ്ക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു: കേന്ദ്ര സർക്കാർ