Select Your Language

Notifications

webdunia
webdunia
webdunia
webdunia

രേഷ്മ ചാറ്റ് ചെയ്തിരുന്നത് ഒന്നിലേറെ യുവാക്കളോട്; 'അനന്തു' ജയിലില്‍ ?

രേഷ്മ ചാറ്റ് ചെയ്തിരുന്നത് ഒന്നിലേറെ യുവാക്കളോട്; 'അനന്തു' ജയിലില്‍ ?
, തിങ്കള്‍, 12 ജൂലൈ 2021 (10:36 IST)
കൊല്ലം ചാത്തന്നൂരില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന രേഷ്മയുടെ ആണ്‍സുഹൃത്തുക്കളുടെ മൊഴിയെടുത്തു. രേഷ്മ ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്ന ആണ്‍സുഹൃത്തുക്കളില്‍ ചിലര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനന്തു എന്ന് പേരുള്ള കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, ഈ അനന്തു ആരാണെന്ന് കണ്ടുപിടിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു പൊലീസ്. കേസ് അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികളാണ് അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതോടെ കേസ് അവസാനിച്ച നിലയില്‍ എത്തിയെങ്കിലും വീണ്ടുമൊരു ട്വിസ്റ്റ് സംഭവിച്ചു. അനന്തു എന്ന പേരുള്ള വേറെ ചിലരോടും രേഷ്മ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന് ഇപ്പോള്‍ സംശയം. ഒന്നിലേറെ കാമുകന്‍മാര്‍ രേഷ്മയ്ക്ക് ഒരേ സമയം ഉണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ട്. 
 
ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അനന്തു പ്രസാദ് എന്നയാളുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നു എന്നതിനു തെളിവുണ്ട്. ഇയാള്‍ വര്‍ക്കല സ്വദേശിയാണ്. എന്നാല്‍, ബിലാല്‍ എന്ന പേരിലാണ് ഇയാള്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നതെന്നാണ് രേഷ്മയുടെ മൊഴി. അനന്തുവെന്ന പേരിലുള്ള കണ്ടില്‍ കൂടുതല്‍ ആളുകളോട് രേഷ്മയ്ക്ക് ഫെയ്‌സ്ബുക്ക് ബന്ധമുണ്ടായിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീഡിയോ കണ്ട് 10 വയസുകാരിയെ പീഡിപ്പിച്ചു, 11,12 പ്രായം വരുന്ന 5 ആൺകുട്ടികൾക്കെതിരെ കേസ്