Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുമ്മാ കയറി പോകാന്‍ ആവില്ല; സെക്രട്ടേറിയറ്റില്‍ പ്രവേശനത്തിനു കടുത്ത നിയന്ത്രണങ്ങള്‍

Restrictions to Enter Secretariat
, ശനി, 10 ജൂലൈ 2021 (09:49 IST)
സെക്രട്ടേറിയറ്റില്‍ പ്രവേശനത്തിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. മന്ത്രിമാരുടെ ഓഫിസുകളില്‍ നിവേദനങ്ങളുമായി വരുന്ന പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു അകത്തേക്ക് കടക്കാനാവില്ല. വകുപ്പ് തലവന്മാരെ കാണാനായി എത്തുന്നവര്‍ക്ക് ഉള്ളില്‍ കടക്കണമെങ്കില്‍ അണ്ടര്‍ സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥരുടെ ശുപാര്‍ശ വേണം. ഇവര്‍ പറഞ്ഞാലെ സന്ദര്‍ശക പാസ് അനുവദിക്കുകയുള്ളു. സന്ദര്‍ശക പാസിലും റജിസ്റ്ററിലും ഈ ഉദ്യോഗസ്ഥന്റെ പേരും രേഖപ്പെടുത്തും. മന്ത്രിമാരുടെ ഓഫീസില്‍ എത്തണമെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശുപാര്‍ശ വേണം. സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; അതീവ ജാഗ്രത