Select Your Language

Notifications

webdunia
webdunia
webdunia
webdunia

റീവാലുവേഷന് ജൂൺ 16 മുതൽ അപേക്ഷിക്കാം, സേ പരീക്ഷ ജൂലൈയിൽ

റീവാലുവേഷന് ജൂൺ 16 മുതൽ അപേക്ഷിക്കാം, സേ പരീക്ഷ ജൂലൈയിൽ
, ബുധന്‍, 15 ജൂണ്‍ 2022 (16:15 IST)
എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിര്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സേ പരീക്ഷ ജൂലൈയിലാകും നടത്തുക. ഇതിന്റെ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
 
ഇത്തവണ 99.26 ശതമാനം പേരാണ് എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയത്. 99.47 ശതമാനം പേരായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. വായനാട്ടിലാണ് ഏറ്റവും കുറവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

SSLC Result 2022: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അറിയാന്‍ ഒന്നിലേറെ ലിങ്കുകള്‍; ചെയ്യേണ്ടത് ഇത്രമാത്രം