Webdunia - Bharat's app for daily news and videos

Install App

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

ഉച്ചയ്ക്ക് 1 മണിയോടെ മാലോം ടൗണിന് സമീപം 62 വയസ്സുള്ള ബാലകൃഷ്ണനും മാത്യു വല്യപ്ലാക്കലും വി.ജെ. ബാബു എന്നയാളെ ആക്രമിക്കുകയായിരുന്നു.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ജൂണ്‍ 2025 (15:39 IST)
കാസര്‍ഗോഡ്: 50 വര്‍ഷമായി കൊണ്ടുനടന്ന വ്യക്തിപരമായ  വൈരാഗ്യം ഒടുവില്‍ ആക്രമണത്തില്‍ കലാശിച്ചു. കാസര്‍ഗോഡ് ജില്ലയിലെ മാലോം എന്ന ചെറിയ ഗ്രാമത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, ഉച്ചയ്ക്ക് 1 മണിയോടെ മാലോം ടൗണിന് സമീപം 62 വയസ്സുള്ള ബാലകൃഷ്ണനും മാത്യു വല്യപ്ലാക്കലും വി.ജെ. ബാബു എന്നയാളെ ആക്രമിക്കുകയായിരുന്നു. 
 
ബാലകൃഷ്ണന്‍ ബാബുവിന്റെ കോളറില്‍ പിടിക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തും പുറകിലും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍
വെള്ളരിക്കുണ്ട് സ്വദേശിയായ 62 വയസ്സുള്ള ബാബുവിന്റെ പല്ല് നഷ്ടപ്പെട്ടു. പരിക്കേറ്റ ഇയാള്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ തല്ല് കൂടിയതിലുള്ള പകയാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. 
 
സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 126 (2), 118 (1), 3 (5) എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കോടതിക്ക് പുറത്ത് തര്‍ക്കം പരിഹരിക്കാന്‍ ബാബു സന്നദ്ധനാണെന്നും പ്രതികളില്‍ നിന്ന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

അടുത്ത ലേഖനം
Show comments