കാസര്‍കോട് വഴിയില്‍ നിന്ന് കിട്ടിയ പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 76 കാരന് ദാരുണാന്ത്യം
കഴിഞ്ഞദിവസം രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയില്‍ നിന്ന് ഇദ്ദേഹത്തിന് പഴുത്ത മാങ്ങ കിട്ടുകയായിരുന്നു.
കാസര്‍കോട് വഴിയില്‍ നിന്ന് കിട്ടിയ പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 76 കാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് നഗരത്തിലെ വസ്ത്രക്കടയിലെ ടെയ്‌ലര്‍ കെ പി രാഘവന്‍ ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയില്‍ നിന്ന് ഇദ്ദേഹത്തിന് പഴുത്ത മാങ്ങ കിട്ടുകയായിരുന്നു.
മാങ്ങ കഴിക്കുമ്പോള്‍ മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങിയതോടെ അവശനാവുകയായിരുന്നു. ഉടനെ നാട്ടുകാര്‍ രാഘവനെ കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.