Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിതാപകരമാണ് സാമ്പത്തികം, മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടു പെടുന്നു: രാമകൃഷ്‌ണൻ

പരിതാപകരമാണ് സാമ്പത്തികം, മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടു പെടുന്നു:  രാമകൃഷ്‌ണൻ

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 2 മാര്‍ച്ച് 2020 (08:44 IST)
മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായിരുന്നു കലാഭവൻ മണി. മണിച്ചേട്ടന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. അദ്ദേഹത്തിന്റെ സഹോദരം ആർ എൽ വി രാമകൃഷ്ണനാണ് ഇക്കാര്യം അടുത്തിടെ ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞത്.
 
തങ്ങളുടെ എല്ലാം എല്ലമായിരുന്ന ചേട്ടൻ തങ്ങളെ വിട്ട് പോയതിന് ശേഷം കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ ഏറെ പരിതാപകരം ആണെന്ന് മണിയുടെ അനുജൻ പറയുന്നു. സഹായം ചോദിച്ചെത്തുന്നവർക്ക് വാരിക്കോരി നൽകിയ കലാഭവൻ മണിയുടെ സഹോദരങ്ങൾ ഇപ്പോൾ ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണെന്നും, മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടു പെടുക ആണെന്നും രാമകൃഷ്‌ണൻ പറഞ്ഞു.
 
കലാഭവൻ മണിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, എന്നാൽ അവസാനകാലത്ത് എത്തിയ ചിലർ അവരെ അടുപ്പിച്ചില്ലെന്നും അത്തരക്കാരുടെ കെണിയിൽ കുടുങ്ങിയാണ് ചേട്ടൻ പോയതെന്ന് ഉറച്ചു വിശ്വസിക്കുന്നു. ചേട്ടന്റെ സ്വത്ത് മുഴുവൻ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട്. പോയ നാലു വർഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി’- രാമകൃഷ്‌ണൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകിയുടെ കല്യാണം കൂടാനെത്തി; താലി ചാർത്തുന്നതിനു തൊട്ടുമുൻ‌പ് വധു കാമുകനെ കണ്ടു, ക്ലൈമാക്സിൽ വീണ്ടും ട്വിസ്റ്റ്