Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്ക് ലോറിയിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ബൈക്ക് ലോറിയിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

എ കെ ജെ അയ്യര്‍

, വ്യാഴം, 29 ഏപ്രില്‍ 2021 (18:48 IST)
പാലക്കാട്: പാലക്കാട്ടെ കല്ലടിക്കോട്ട് ദേശീയപാതയില്‍ ഉണ്ടായ റോഡപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ മരിച്ചു. കാഞ്ഞിക്കുളം വലവിലിനടുത്ത് ലോറിയില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ കോങ്ങാട് മണിക്കശേരി കുമാരന്‍ എന്ന ദാസന്റെ മക്കളായ സജിത്ത് (30), സനൂപ് (28) എന്നിവരാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇവര്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മണ്ണാര്‍ക്കാട് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ടപ്പോള്‍ മഴയില്‍ കുതിര്‍ന്ന റോഡില്‍ വച്ച് ബ്രെയ്ക്ക് ചവിട്ടിയപ്പോള്‍ റോഡില്‍ വിലങ്ങനെ തിരിഞ്ഞു നില്‍ക്കുകയും പിറകെ വന്ന ബൈക്ക് ലോറിയില്‍ ഇടിക്കുകയുമായിരുന്നു. റോഡില്‍ തലയടിച്ചു വീണ ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് ഒരു സംശയവുമില്ല'; ഉറപ്പിച്ച് പിണറായി, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടും