Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെന്മല ഉറുകുന്നില്‍ പിക്കപ്പ് വാനിടിച്ചു മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു

തെന്മല ഉറുകുന്നില്‍ പിക്കപ്പ് വാനിടിച്ചു മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 2 ഡിസം‌ബര്‍ 2020 (18:51 IST)
പുനലൂര്‍: കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്ത് ഉരുകുന്നില്‍ പിക്കപ്പ് വാനിടിച്ചു കാല്‍നട യാത്രക്കാരായ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ സംഭവ സ്ഥലത്തു വച്ചും മൂന്നാമത്തെ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
 
ഉറുകുന്നു സ്വദേശികളായ ശ്രുതി (13) , കെസിയ (17) എന്നിവര്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ശ്രുതിയുടെ സഹോദരി പതിനെട്ടുകാരി ശാലിനിയെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. ഉറുകുന്നു ഓലിക്കര പുത്തന്‍വീട്ടില്‍ അലക്‌സ് - സിന്ധു ദമ്പതികളുടെ മക്കളാണ് ശാലിനിയും ശ്രുതിയും. ഉറുകുന്നു ജിഷ ഭവനില്‍ കുഞ്ഞുമോന്‍ - സുജ ദമ്പതികളുടെ മകളാണ് കെസിയ. 
 
വാഹനത്തിന്റെ ബ്രെക്ക് നഷ്ടപ്പെട്ട നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കുട്ടികളെ ഇടിച്ചു തെറിപ്പിച്ച ശേഷം വാന്‍ റോഡിനടുത്ത താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശിയായ വെങ്കിടേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശനിയാഴ്‌ച്ച രാജ്യവ്യാപകപ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് കർഷകർ