പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച സ്‌കൂട്ടർ യാത്രികൻ നിയന്ത്രണം വിട്ടു റോഡിൽ വീണപ്പോൾ തൊട്ടു പിന്നിൽ വന്ന ലോറിക്കടിയിൽ പെട്ട് മരിച്ചു. തമിഴ്‌നാട് ചെങ്കോട്ട സ്വദേശി മുരുകൻ എന്ന 53 കാരനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ ആര്യങ്കാവ് കാഴുതുരുട്ടി ആനചാടി പാലത്തിനടുത്തതായിരുന്നു അപകടം ഉണ്ടായത്. കഴുതുരുട്ടി ഭാഗത്തു നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന മുരുകന്റെ സ്‌കൂട്ടറിന്റെ ഹാൻഡിൽ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടു. വലത്തോട്ട് ചരിഞ്ഞു വീണ മുരുകന്റെ തലയിലൂടെ എതിരെ വന്ന ചരക്കു ലോറിയുടെ ചക്രം കയറി യിറങ്ങുകയായിരുന്നു.
മുരുകൻ തത്ക്ഷണം മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.