Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനാപകടം: കേരളത്തിന് നാലാം സ്ഥാനം

വാഹനാപകടം: കേരളത്തിന് നാലാം സ്ഥാനം

എ കെ ജെ അയ്യര്‍

, തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (15:47 IST)
തിരുവനന്തപുരം: വാഹനാപകടങ്ങളുടെ എണ്ണത്തില്‍  സംസ്ഥാനം നാലാം സ്ഥാനത്തേക്കു യര്‍ന്നു. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ കേരളം അഞ്ചാം സ്ഥാനത്തായിരുന്നു എങ്കില്‍ 2019 ലെ കണക്കനു സരിച്ചാണ് സംസ്ഥാനം നാലാം സ്ഥാനത്തെത്തിയത്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. രാജ്യത്തുണ്ടായ ആകെ വാഹന അപകടങ്ങളില്‍ 9.2 ശതമാനവും കേരളത്തിലാണ് നടന്നത്.
 
2019 ലെ കണക്കു വച്ച് നോക്കുമ്പോള്‍ 2018 നേക്കാള്‍ 930 എണ്ണം കൂടുതലാണ് സംസ്ഥാനത്തുണ്ടായത്. അതെ സമയം ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലെ വാഹന അപകടങ്ങളുടെ എണ്ണം കഴിഞ്ഞ കൊല്ലം കുറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ കേരളത്തില്‍ 2.3 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
 
കേരളത്തിന് മുന്നില്‍ ഇപ്പോള്‍ തമിഴ്നാട്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് സംസ്ഥാങ്ങള്‍ മാത്രമാണുള്ളത്. അയല്‍  സംസ്ഥാനമായ കര്‍ണ്ണാടക അഞ്ചാം സ്ഥാനത്തുണ്ട്. സംസ്ഥാനത്ത് 2019 ല്‍ ഉണ്ടായ വാഹന അപകടങ്ങളില്‍  4440 പേരാണ് മരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്ക്കുന്നു: വിമർശനവുമായി അലഹബാദ് ഹൈക്കോടതി