Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്ക്കുന്നു: വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്ക്കുന്നു: വിമർശനവുമായി അലഹബാദ് ഹൈക്കോടതി
, തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (15:28 IST)
അലഹബാദ്: ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് ഗുരുതര പരാമർശവുമായി അലഹബാദ് ഹൈക്കൊടതി. പശുവിനെ കൊലപ്പെടുത്തി ബീഫ് കൈവശം വച്ചു എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ റഹ്മുദ്ദീൻ എന്നയാളുടെ ജാമ്യാപേക്ഷയാണ് പരിഗണിയ്ക്കവെയാണ് കോടതിയുടെ നിരീക്ഷണം. മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല ഇദ്ദേഹത്തെ പിടികൂടിയത് എന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെയാണ് കോടതി രൂക്ഷ പരാമർഷം നടത്തിയത്. റംസുദ്ദീന് കോടതി ജാമ്യം അനുവദിച്ചു.  
 
'നിരപരാധികളെ കുടുക്കാൻ നിയമ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഏത് മാസം കണ്ടെടുത്താലും അത് ബീഫായിൽ വിലയിരുത്തപെടുന്നു. ഫോറൻസിക് പരിശോധനകൾക്ക് മുൻപാണ് ഇത്തരത്തിൽ തീർപ്പ് കലിപ്പിയ്ക്കപ്പെടുന്നത്. പലപ്പോഴും ഫോറൻസിക് പരിശോധനകൾ പോലും നടത്തുന്നില്ല. ഒരു തെറ്റും ചെയ്യാത്തവർ അഴിയ്ക്കുള്ളിലാകുന്നു' എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നത്: സമരകാലം ഓർത്തെടുത്ത് വിഎസ്