Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ട പണയത്തട്ടിപ്പ്: 26 കാരൻ കോട്ടയ്ക്കൽ പോലീസ് പിടിയിൽ

മുക്കുപണ്ട പണയത്തട്ടിപ്പ്: 26 കാരൻ കോട്ടയ്ക്കൽ പോലീസ് പിടിയിൽ

എ കെ ജെ അയ്യർ

, ശനി, 12 ഒക്‌ടോബര്‍ 2024 (17:41 IST)
മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ലക്ഷണൾ തട്ടിയെടുത്ത യുവാവ് കോട്ടയ്ക്കൽ പോലീസ് പിടിയിലായി. കോട്ടയ്ക്കൽ ഇന്ത്യന്നൂർ മൈലാടി കാങ്കടക്കടവൻ ഫർഹാൻ ഫായിസാണ് പോലീസ് പിടിയിലായത്
 
ഇന്ത്യന്നൂരിലെ തിരൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ കോട്ടയ്ക്കൽ ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആദ്യം 24.8 ഗ്രാം മുക്കുപണ്ടം പണയം വച്ച് 135000 രൂപയും പിന്നീട് 30.9 ഗ്രാം മുക്കുപണ്ടം പണയം വച്ച് 1.70 ലക്ഷം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ഓഡിറ്റിംഗിലാണ് മുക്കുപണ്ടം പണയം വച്ചത് കണ്ടെത്തിയത്. കൊച്ചി കേന്ദ്രീകരിച്ച് വലിയൊരു തട്ടിപ്പ് സംഘം ഇതിനു പിന്നിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. കോട്ടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ വിനോദ് വയലട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിപ്റ്റോകറൻസി നിക്ഷേപ തട്ടിപ്പ്: 18.5 ലക്ഷം തട്ടിയെന്ന പരാതിയിൽ കണ്ണൂർ കീഴൂർ സ്വദേശി അറസ്റ്റിൽ