Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷം തട്ടിയ യുവാവ് പിടിയിൽ

മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷം തട്ടിയ യുവാവ് പിടിയിൽ

എ കെ ജെ അയ്യർ

, വ്യാഴം, 11 ജൂലൈ 2024 (13:58 IST)
കോഴിക്കോട് : മുക്കുപണ്ടം പണയം വച്ച് ഒന്നരലക്ഷം തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിലായി. പൊന്നാനി വട്ടംകുളം മുതൂർ പിലാപ്പറമ്പിൽ മുഹമ്മദ് മുനീർ എന്ന 32 കാരനാണ് നല്ലളം പോലീസിൻ്റെ പിടിയിലായത്. ചെറുവണ്ണൂർ കെ.എസ്.എഫ്.ഇ ശാഖയിലാണ് കഴിഞ്ഞ ഏപ്രിൽ മാസം ഇയാൾ സ്വർണ്ണം പൂശിയ ആഭരണം പണയം വച്ച് ഒന്നര ലക്ഷം വായ്പയെടുത്തത്. കെ.എസ്.എഫ് ഇ യുടെ പല ശാഖകളിലും ഇത്തരത്തിലുള്ള തട്ടിപ്പു കണ്ടെത്തിയ സാഹചര്യത്തിലാണ് ചെറുവണ്ണൂർ ശാഖയിലും വിശദമായ പരിശോധന നടത്തിയത്. 
 
മുഹമ്മദ് മുനീറിൻ്റെ പണയ ഉരുപ്പടി വ്യാജമാണെന്നു കണ്ടതോടെ ശാഖാ മാനേജർ നല്ലളം പോലീസിൽ പരാതി നൽകുകയായിരുന്നു.  നാട്ടിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ടവർ കണ്ടെത്തി ബാംഗളൂരിൽ നിന്ന് കർണ്ണാടക പോലീസിൻ്റെ സഹായത്തോടെ ഇയാളെ അസ്റ്റ് ചെയ്യുകയായിരുന്നു.നല്ലളം പോലീസ് എസ്.ഐമാരായ മനോജ് കുമാർ, ലതീഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാൽ വ്യാപാരി മുങ്ങിമരിച്ച നിലയിൽ : സംഭവത്തിൽ ദുരുഹത