Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ടം പണയ തട്ടിപ്പ് : രണ്ടു പേർ പിടിയിൽ

മുക്കുപണ്ടം പണയ തട്ടിപ്പ് : രണ്ടു പേർ പിടിയിൽ
ആലപ്പുഴ , വെള്ളി, 27 ജനുവരി 2023 (16:09 IST)
ആലപ്പുഴ: പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കിഴക്കുംഭാഗത്തു പുത്തൻപുരയ്ക്കൽ ദിൽജിത്ത് (26), ഇടുക്കി പീരുമേട് സ്വദേശി രതീഷ് (28) എന്നിവരാണ് കോട്ടയത്തെ ലോഡ്ജിൽ നിന്ന് പിടിയിലായത്.
 
എടത്വ നീരേറ്റുപുരത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. ഉച്ചയ്ക്ക് ഒരാൾ മാത്രം ഉള്ളപ്പോഴായിരുന്നു ഇവർ വള പണയം വച്ച് 29500 രൂപ തട്ടിയെടുത്തത്. എന്നാൽ ഈ സമയത്തു ഭക്ഷണം കഴിച്ചു തിരികെ വന്ന ജീവനക്കാരൻ ഇവർ പണയം വച്ച രസീത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംശയം തോന്നി ഇവർ വള പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽക്കുകയായിരുന്നു.
 
സമാനമായ രീതിയിൽ ഇവർ മണ്ണഞ്ചേരി, മുഹമ്മ, ആലപ്പുഴ നോർത്ത് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിലെ പല സ്ഥലത്തും തട്ടിപ്പ് നടത്തിയതായി പോലീസ് ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞു.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ പ്രതി വിമാനത്താവളത്തിൽ പിടിയിലായി