മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളും അതിനുശേഷമുള്ള സംഭവവികാസങ്ങളും അയ്യപ്പനായിട്ട് കൊണ്ടിട്ട് തരുന്നതാണെന്ന് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജ്. ഇന്ന് ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കേസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണരാജ്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	'ലക്ഷകണക്കിനു അയ്യപ്പ ഭക്തന്‍മാരുടെ കണ്ണീര് ഒഴുക്കാന്‍ കാരണമായ ആളാണ് പിണറായി വിജയന്‍. അപ്പോള്‍ ഇതൊക്കെ അയ്യപ്പനായിട്ട് കൊണ്ടിട്ട് തരുന്നതാണ്. നമ്മള്‍ ആരും ആവശ്യപ്പെട്ടതല്ല,' കൃഷ്ണരാജ് പറഞ്ഞു. താനൊരു തീവ്രഹിന്ദുത്വവാദി ആണെന്നും കൃഷ്ണരാജ് പറഞ്ഞു. ആര്‍എസ്എസുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകന്‍ കൂടിയാണ് കൃഷ്ണരാജ്.