കേരള പോലീസിൽ ആർഎസ്എസ് ഗാങ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായി സിപിഐ നേതാവ് ആനി രാജ. സംസ്ഥാന സർക്കാറിന്റെ നയങ്ങൾക്കെതിരെ പോലീസ് ബോധപൂർവമായ ഇടപെടൽ നടത്തുന്നതായി അവർ ആരോപിച്ചു.
പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും ഇത് നാണക്കേടുണ്ടാക്കി. ഗാർഹിക പീഡന വിരുദ്ധ നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ല. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകം വകുപ്പ് വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എൽഡിഎഫിനും കത്തു നൽകുമെന്നും ആനി രാജ പറഞ്ഞു.