ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
ആർഎസ്എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്. രാമന്തളിയിൽ ഞായറാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ പൊലീസ് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ നേരത്തെ പിടിച്ചെടുത്തിരുന്നു. രാമന്തളി സ്വദേശിയുടെ കാറാണ് കണ്ടെടുത്തത്. ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
കാർ കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ബൈക്കിൽ കാറിടിപ്പിച്ചശേഷം റോഡരികിൽ വീണ ബിജുവിനെ രണ്ടുപേർ ചേർന്നാണ് വെട്ടിയത്. അക്രമികൾ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിൽ സ്ഥാപിച്ച സിസിടിവി കാമറകളിൽ കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു.