ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഷൊര്‍ണൂര്‍ മുണ്ടമുക്ക സ്വദേശി ഉണ്ണികൃഷ്ണനെയാണ് (57) ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്.
പാലക്കാട്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഷൊര്‍ണൂര്‍ മുണ്ടമുക്ക സ്വദേശി ഉണ്ണികൃഷ്ണനെയാണ് (57) ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഉണ്ണികൃഷ്ണന്‍ എസ്.ആര്‍.ആര്‍. ഉണ്ണി' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.
മെയ് 16 ന് ഫേസ്ബുക്കില്‍ സന്ദേശം പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശം പോലീസിന്റെ സൈബര്‍ പട്രോളിംഗ് വിഭാഗം കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ പോലീസ് സ്വന്തം നിലയില്‍ കേസെടുത്തു. കോടതി ഉണ്ണികൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടു.