ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. സംഭവത്തില്‍ പ്രതിഷേധമായാണ് ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. വയലാര്‍ സ്വദേശിയായ നന്ദുവാണ് (22) കൊല്ലപ്പെട്ടത്. എസ്ഡിപി ഐ - ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദു കൊല്ലപ്പെട്ടത്.
കൂടാതെ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ടു മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. അതേസമയം വേട്ടേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് ഉച്ചയ്ക്ക് എസ്ഡിപി ഐയുടെ തിരഞ്ഞെടുപ്പ് പ്രചരണജാഥയുണ്ടായിരുന്നു. ഇതില്‍ പ്രകോപനപരമായ പരാമര്‍ശം ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായത്.