Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുമ്പാശ്ശേരിയിലെ‌ത്തിയ റഷ്യൻ പൗരന് കൊവിഡ്, സാമ്പിൾ ജനിതക പരിശോധനയ്ക്കയച്ചു

നെടുമ്പാശ്ശേരിയിലെ‌ത്തിയ റഷ്യൻ പൗരന് കൊവിഡ്, സാമ്പിൾ ജനിതക പരിശോധനയ്ക്കയച്ചു
, ഞായര്‍, 5 ഡിസം‌ബര്‍ 2021 (09:22 IST)
സംസ്ഥാനത്ത് ഒമിക്രോൺ ജാഗ്രത കർശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം പടരാൻ സാധ്യതയുള്ള ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യമാണ് റഷ്യ.
 
രാവിലെ 5.25-നുള്ള വിമാനത്താവളത്തിലാണ് ഇയാളെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏത് ജനിതക വകഭേദമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി ഇയാളുടെ സാംപിള്‍ തിരുവനന്തപുരത്തേക്ക് അയക്കും. 
 
ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കർശന കൊവിഡ് നിയന്ത്രണമാണ് ല്‍ അന്താരാഷ്ട്ര യാത്രികര്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രികർ റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ഏഴ് ദിവത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറന്റീന് ശേഷം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആവേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജവാദ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി കരതൊടും, കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: യെല്ലോ അലർട്ട്