തിരുവനന്തപുരം: 17229 /17230 നമ്പർ തിരുവനന്തപുരം സെൻട്രൽ -സെക്കന്തരാബാദ്- തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് ഇനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആയി സർവീസ് നടത്തും. ശബരി എക്സ്പ്രസ് ട്രെയിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസാക്കി മാറ്റുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡ് അംഗീകരിച്ചു. സെപ്റ്റംബർ 29 മുതലാണ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആയി സർവീസ് ആരംഭിക്കുക.
ഈ ട്രെയിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസാകുന്നതോടെ ട്രെയിൻ നമ്പറിലും മാറ്റംവന്നിട്ടുണ്ട്. 20630, 20629 എന്നിങ്ങനെയാണ് ട്രെയിനിന്റെ പുതിയ നമ്പർ. ഇതിനൊപ്പം ട്രെയിനിൻ്റെ വേഗത വർദ്ധിപ്പിക്കുന്നതോടെ സമയക്രമത്തിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അധികാരികൾ നൽകുന്ന സൂചന. പുതിയ സമയക്രമം ഉടൻ പുറത്തു വിടും