സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിടിഞ്ഞു
മൂന്നുദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിടിഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 73280 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 9260 രൂപയായി. മൂന്നുദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഡോളറിന്റെ മൂല്യം, രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞ്. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 74400 രൂപയായി. കൂടാതെ ഗ്രാമിന് 125 രൂപ കുറഞ്ഞു. ഇതോടെ ഒരുഗ്രാമിന് 9255 രൂപയായി. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണമായത്.
അമേരിക്ക -യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കുകയും ഡോളര്‍ മൂല്യം താഴുകയും ചെയ്തതോടെ നേരത്തേ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ട് സ്വര്‍ണ്ണത്തിന് 75000 രൂപ കടക്കുകയും ചെയ്തിരുന്നു.