Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല: വിശ്വാസികളെ സി പി എമ്മിനെതിരെ ഇളക്കിവിട്ട് കോൺഗ്രസ് ബി ജെ പിയെ സഹായിക്കുന്നുവെന്ന് എസ് രാമചന്ദ്രൻപിള്ള

ശബരിമല: വിശ്വാസികളെ സി പി എമ്മിനെതിരെ ഇളക്കിവിട്ട് കോൺഗ്രസ് ബി ജെ പിയെ സഹായിക്കുന്നുവെന്ന് എസ് രാമചന്ദ്രൻപിള്ള
, ഞായര്‍, 7 ഒക്‌ടോബര്‍ 2018 (11:51 IST)
ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പേരിൽ സി പി എമ്മിനെതിരെ വിശ്വാസികളെ ഇളക്കിവിടാനുള്ള കോൺഗ്രസിന്റെ ശ്രമം ബി ജെ പിയെ സഹായിക്കലാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. 
 
വിശ്വാസികളായ സ്ത്രീകളാണ് ക്ഷേത്രത്തിൽ പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭരണഘടന പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന് ഉത്തരവ് പുറപ്പെടിവിച്ചത്. സി പീ എം ഈ കേസിൽ കക്ഷിയല്ല.  
 
കോടതിവിധിയുടെ പേരിൽ കോൺഗ്രസും ബി ജെ പിയും സി പി എമ്മിനെ ആക്രമിക്കുകയാണ്. സി പി എമ്മിനെതിരെ വിശ്വാസികളെ ഉളക്കിവിടാനുള്ള കോൺഗ്രസിന്റെ ശ്രമം ബി ജെ പിക്കാണ് ഗുണം ചെയ്യുക. അവർക്കു തന്നെ ഇത് തിരിച്ചടിയാവുമെന്നുമെന്നും എസ് ആർ പി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമർദം അതിന്യൂനമർദമായി മാറുന്നു; അഞ്ച് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത