ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞു, യുവതിക്ക് നേരെ കയ്യേറ്റത്തിനും ശ്രമം; സുരക്ഷ ശക്തമാക്കി പൊലീസ്

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (10:42 IST)
ശബരിമലയില്‍  ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ട ബസ്സ്റ്റാന്‍റില്‍ സ്ത്രീകളടക്കമുള്ള വിശ്വാസികൾ തടഞ്ഞു. ചേര്‍ത്തല സ്വദേശിയായ ലിബിയെയാണ് തടഞ്ഞത്. യുവതിക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ലിബി വ്യക്തമാക്കി. 
 
ശക്തമായ പൊലീസ് സംരക്ഷണമാണ് ലിബിക്ക് ഒരുക്കിയിരിക്കുന്നത്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് ലിബി. വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും പ്രതിഷേധക്കാര്‍ കയ്യേറ്റത്തിന് ശ്രമിക്കുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥരെ  തടയുമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.
 
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ നിലക്കലും പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് സമരം നടത്തുന്ന പ്രതിഷേധക്കാരുടെ സമരപ്പന്തല്‍പൊലീസ് പൊളിച്ചുമാറ്റി. സമരക്കാരെ  പൊലീസ് ഒ‍ഴിപ്പിച്ചു. നിലക്കലില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘വല്യേട്ടനും നാട്ടുരാജാവും ഒന്നും ചമയണ്ട, ദിലീപല്ല അമ്മയ്ക്ക് എല്ലാം’- താരങ്ങളുടെ ശബ്ദസന്ദേശം ചോര്‍ന്നു