Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല: നിലക്കലിൽ വാഹനം തടഞ്ഞ സ്ത്രീകൾക്കെതിരെ കേസെടുത്തു

ശബരിമല: നിലക്കലിൽ വാഹനം തടഞ്ഞ സ്ത്രീകൾക്കെതിരെ കേസെടുത്തു
, വെള്ളി, 26 ഒക്‌ടോബര്‍ 2018 (16:44 IST)
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ നിലക്കലിൽ വാഹനങ്ങൾ തടഞ്ഞ സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു. വാഹനങ്ങൾ തടയുകയും യുവതികളെ അക്രമിക്കുകയും ചെയ്ത സ്ത്രീകൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 
 
എന്നാൽ പ്രതികളെ ഇതേവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള നടപടികളിലാണ് പൊലീസ് ഇപ്പോൾ. അതേസമയം ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളിൽ പൊലീസ് രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 1500 പേരെ ജാമ്യത്തിൽ വിട്ടിട്ടുണ്ട്.
 
അക്രമം നടത്തിയ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡി ജി പി ലോക്നാഥ് ബെ‌ഹ്‌റ പറഞ്ഞു. വാഹനങ്ങൾ അക്രമിച്ച് നശിപ്പിച്ച പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. 13 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ ജാമ്യം അനുവദിക്കു എന്ന് റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാ‍ക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്, നിരപരാധികളെ പിടികൂടിയാൽ കനത്ത വില നൽകേണ്ടി വരും‘; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി