ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും

ശബരിമലയിലെ സ്വര്‍ണ്ണമോഷണ കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ഒക്‌ടോബര്‍ 2025 (10:09 IST)
ശബരിമലയിലെ സ്വര്‍ണ്ണമോഷണ കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോള്‍ ഹൈക്കോടതിയെ അറിയിക്കുകയും വേണമെന്ന നിര്‍ദേസവും ഉണ്ട്. 
 
അതേസമയം നാഡീ സംബന്ധമായ അസുഖം ഉണ്ടെന്ന് പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണിലേക്കുള്ള കോളുകളും ഇദ്ദേഹം വിളിച്ച കോളുകളുടെ പരിശോധനകളും നടക്കുന്നുണ്ട്.
 
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് തെളിവുകള്‍ സ്വര്‍ണ്ണ മോഷണത്തിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇയാള്‍ വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

അടുത്ത ലേഖനം
Show comments