Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കും

ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ കൈമാറാനും സാധ്യതയുണ്ട്.

Sabarimala gold robbery case

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ഡിസം‌ബര്‍ 2025 (09:27 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കും. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്ക് ബന്ധമുണ്ടെന്ന് ചെന്നിത്തലയുടെ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കുന്നത്. സംഭവത്തില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്‌ഐടിയെ അറിയിച്ചത്.  ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ കൈമാറാനും സാധ്യതയുണ്ട്.
 
അയ്യപ്പനോട് കളിച്ചിട്ടുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2010 ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 70% ത്തോളം പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. 2025ല്‍ അതിനേക്കാള്‍ വലിയ വിജയം ഉണ്ടാവാന്‍ പോവുകയാണെന്നും ശബരിമല വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനോടും സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവരോടും വലിയ പ്രതിഷേധത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
 
ശബരിമലയില്‍ കൊള്ള നടത്തിയവര്‍ ഇനിയും അറസ്റ്റിലാവാനുണ്ട്. എന്നാല്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവര്‍ എത്ര വലിയവരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടിവരും. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടൂര്‍ പ്രകാശ് പറഞ്ഞതല്ല കോണ്‍ഗ്രസിന്റെ നിലപാട്: സണ്ണി ജോസഫ്