എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍
ഉദ്യോഗസ്ഥര്‍ പിച്ചള പാളികള്‍ എന്നെഴുതിയത് ചെമ്പ് പാളികള്‍ എന്ന് തിരുത്തുകയാണ് ചെയ്തത്.
ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ അറിയാതെ താന്‍ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ടെന്നും ശബരിമല കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ പ്രതികരണം. ഉദ്യോഗസ്ഥര്‍ പിച്ചള പാളികള്‍ എന്നെഴുതിയത് ചെമ്പ് പാളികള്‍ എന്ന് തിരുത്തുകയാണ് ചെയ്തത്.
ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണ് തിരുത്തല്‍ വരുത്തിയത്. തെറ്റായിരുന്നുവെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീട് ബോധിപ്പിക്കാമായിരുന്നു. ജാമ്യ ഹര്‍ജിയിലാണ് പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്. ഹര്‍ജി നാളെ കൊല്ലം കോടതി പരിഗണിക്കും. അതേസമയം അറസ്റ്റിലായ പത്മകുമാറിനെതിരെ നടപടി ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണ്ണപ്പാളി കൊണ്ട് നടന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നതെന്നും ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും ശബരിമല വിഷയത്തില്‍ ഉത്തരവാദിയായവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.