Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ദര്‍ശനത്തിന് അനുമതി തേടി ഒരു യുവതി കൂടി: സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

ശബരിമല ദര്‍ശനത്തിന് അനുമതി തേടി ഒരു യുവതി കൂടി: സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്
, തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (10:56 IST)
ശബരിമല ദര്‍ശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പൊലീസിനെ സമീപിച്ചത്. എന്നാൽ, മതിയായ സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് യുവതി പമ്പയിലേക്ക് തിരിച്ചിരിക്കുകയാണ്.
 
പമ്പയില്‍ ക്യാമ്പ് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ കാണുകയാണ് ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ട്. തുലാമാസ പൂജകൾ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല നട ഇന്നടയ്ക്കും. വൈകിട്ട് ഏഴ് മണിക്ക് ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.
 
നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് അറസ്‌റ്റ് ചെയ്‌തത് മാധ്യമങ്ങളുടെ സമ്മർദ്ദം കാരണം, പ്രാര്‍ത്ഥനയിലും ബൈബിള്‍ വായനയിലും ദിവസങ്ങൾ ചിലവഴിച്ചു: ഫ്രാങ്കോ മുളയ്‌ക്കൽ