Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു

Sabarimala
ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി സ്വദേശി തെക്ക വാവന്നൂര്‍ കോരം കുമരത്ത് മണ്ണില്‍ വീട്ടില്‍ സേതുമാധവന്റെ ഭാര്യ ഇന്ദിര ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഉറക്കം ഉണര്‍ന്ന് സന്നിധാനത്തേക്ക് പോകാന്‍ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞുവീഴുകയായിരുന്നു.
 
ഉടന്‍തന്നെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മേല്‍ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂജ ബംപര്‍ നറുക്കെടുപ്പ് ഇന്ന്