Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sabarimala: വീണ്ടും മര്‍ദ്ദന പരാതി; ശബരിമലയില്‍ തീര്‍ത്ഥാടകന് പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി

Sabarimala: വീണ്ടും മര്‍ദ്ദന പരാതി; ശബരിമലയില്‍ തീര്‍ത്ഥാടകന് പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 ജനുവരി 2024 (11:31 IST)
ശബരിമലയില്‍ വീണ്ടും മര്‍ദ്ദന പരാതി. ശബരിമലയില്‍ തീര്‍ത്ഥാടകന് പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി. സന്നിധാനത്ത് പതിനെട്ടാം പടി കയറുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്. ബംഗളുരു മൈസൂര്‍ റോഡ് ടോള്‍ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്. രാജേഷിനാണ് (30) മര്‍ദ്ദനമേറ്റത് . ഞായര്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ബംഗളുരുവില്‍ നിന്ന് 22 അംഗങ്ങളടങ്ങിയ സംഘത്തോടൊപ്പമാണ് രാജേഷ് ശബരിമലയില്‍ എത്തിയത്. സംഘത്തിലുണ്ടായിരുന്ന ആറുവയസുകാരന്‍ രാജേഷിനൊപ്പമാണ് പടി ചവിട്ടിയത്. കുട്ടി വേഗത്തില്‍ പടി കയറുന്നില്ല എന്നാരോപിച്ചാണ് പൊലീസുകാര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് രാജേഷ് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവര്‍ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദിനും (24) പതിനെട്ടാം പടിയില്‍ വച്ച് പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Youtube Vlogger Arrest: എംഡിഎംഎയും കഞ്ചാവുമായി യുട്യൂബ് വ്‌ളോഗറായ യുവതി പിടിയില്‍