Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ഠര് രാജീവരുടെ പുത്രന്‍ കണ്ഠര് ബ്രഹ്മദത്തന്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും

കണ്ഠര് രാജീവരുടെ പുത്രന്‍ കണ്ഠര് ബ്രഹ്മദത്തന്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 3 ഓഗസ്റ്റ് 2024 (18:49 IST)
കണ്ഠര് രാജീവരുടെ പുത്രന്‍ കണ്ഠര് ബ്രഹ്മദത്തന്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും. ചിങ്ങം ഒന്നിനാണ് മുതലാണ് ചുമതല ഏറ്റെടുക്കുക. തന്ത്രി സ്ഥാനത്തെ പൂര്‍ണ സമയ ചുമതലയില്‍ നിന്ന് കണ്ഠര് രാജീവര് മാറുന്നതോടെയാണ് ബ്രഹ്മദത്തന്‍ ചുമതലയിലേക്കെത്തുന്നത്.ഈ വര്‍ഷവും കണ്ഠര് രാജീവര് സന്നിധാനത്തെത്തുമെങ്കിലും പൂജകളുടെ പൂര്‍ണ ചുമതല ബ്രഹ്മദത്തനായിരിക്കും.
 
ഈ മാസം 12ന് നടക്കുന്ന നിറപുത്തരി പൂജയോടെ നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മലയിറങ്ങും. താഴമണ്‍ മഠത്തിലെ ധാരണ പ്രകാരം ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷമാണ് തന്ത്രിയുടെ ചുമതല. ഒന്‍പത് വര്‍ഷം മുന്‍പു തന്നെ ബ്രഹ്മദത്തന്‍ പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂര്‍ത്തിയാക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ ഉള്‍പ്പെട്ട വിശ്വശാന്തി ഫൗണ്ടേഷന്‍; ആദ്യഘട്ടമായി നല്‍കുന്നത് മൂന്ന് കോടി രൂപ