ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മണ്ഡലകാലമായ 41 ദിവസം കൊണ്ട് 297 കോടിയിലധികം രൂപയുടെ വരുമാനമാണ് ശബരിമലയില്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 214 കോടി രൂപയായിരുന്നു. 82 കോടിയുടെ അധിക വരുമാനമാണ് ലഭിച്ചത്. അരവണ ഇനത്തില്‍ ലഭിച്ചത് 124 കോടി രൂപയാണ്. കഴിഞ്ഞതവണ ഇത് 101 കോടിയായിരുന്നു.
കാണിക്ക ഇനത്തില്‍ 80 കോടി ലഭിച്ചു. ഇത് കഴിഞ്ഞവര്‍ഷം 66 കോടിയായിരുന്നു. പന്ത്രണ്ടാം തീയതിയാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് പമ്പാസംഗമം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജയറാം, കാവാലം ശ്രീകുമാര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.