Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകരവിളക്ക് ഇന്ന്; ഭക്തി സാന്ദ്രമായി സന്നിധാനം

മകരവിളക്ക് ഇന്ന്; ഭക്തി സാന്ദ്രമായി സന്നിധാനം
, തിങ്കള്‍, 14 ജനുവരി 2019 (09:11 IST)
പൊന്നമ്പലമേടിന്റെ ആകാശത്ത് ഇന്ന് സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. എല്ലായിടത്തും ഇപ്പോഴേ ഭക്തർ നിറഞ്ഞു കഴിഞ്ഞു. ശക്തമായ സുരക്ഷയാണ് മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. 
 
അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-ന് സംക്രമപൂജയും അഭിഷേകവും നടക്കും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പാട് കരിമണൽ ഖനനം; സിപിഐ സമരക്കാർക്കൊപ്പം, സർക്കാരിനെതിരെ തള്ളി കാനം