ശബരിമലയിൽ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന കാട്ടുപന്നിയെക്കണ്ട് വിരണ്ടോടി
ശബരിമലയിൽ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന കാട്ടുപന്നിയെക്കണ്ട് വിരണ്ടോടി
Publish Date: Tue, 20 Mar 2018 (17:20 IST)
Updated Date: Tue, 20 Mar 2018 (17:21 IST)
ശബരിമലയിൽ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന കാട്ടുപന്നിയെക്കണ്ടു വിരണ്ടോടി. പമ്പയിൽനിന്നു സന്നിധാനത്തിലേക്കുള്ള പാതയിൽ വെച്ചായിരുന്നു സംഭവം. ഇടങ്ങോടിയ ആനയെ മിനിറ്റുകള്‍ക്ക് ശേഷം തളച്ചു.
ആനയെ എഴുന്നള്ളിപ്പിനു കൊണ്ടുരുന്നതിനിടെ കാട്ടുപന്നി സമീപത്തുടെ ഓടിപ്പോയതാണ് സംഭവങ്ങള്‍ക്ക് കാരണം. ഭയന്ന് വിരണ്ടോടിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
ആന വിരണ്ടതോടെ സമീപമുള്ള ചുക്കുവെള്ള കൗണ്ടറിലെ ജീവനക്കാരൻ രക്ഷപ്പെടാനായി പുറത്തേക്ക് ഓടുന്നതിനിടെ അപകടത്തില്‍ പെടുകയും ബോധം നഷ്‌ടപ്പെടുകയും ചെയ്‌തു. കാലൊടിഞ്ഞ ഇയാളെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടുപന്നി അടുത്തൂടെ പോയപ്പോഴാണു ആന ഭയന്ന് പമ്പ – സന്നിധാനം പാതയിലൂടെ വിരണ്ടോടിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.